Friday, 12 June 2020

IQRA' PARENTING (രക്ഷിതാക്കൾക്കുള്ള ഓൺലൈൻ പരിശീലനം) വിഡിയോ


IQRA' PUBLIC SCHOOL KIZHUPARAMBA യിലെ LKG UKG ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ഓൺലൈൻ പരിശീലന ക്ലാസ് ആണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. ഈ ക്ലാസ് കൊണ്ട് രണ്ട് കാര്യങ്ങളാണ് ഇഖ്റഅ് മാനേജ്മെൻ്റ് ഉദ്ധേശിക്കുന്നത്. 1. കോവിഡ് മഹാമാരിയോട് പോരാടാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ ഇഖ്റഅ് സ്കൂൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ മക്കളുടെ പഠനം ഒരിക്കലും മുടങ്ങരുത് എന്ന ലക്ഷ്യത്താൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നാം മക്കളെ പഠിപ്പിക്കാൻ ഉദ്ധേശിക്കുന്നത്. ഓൺലെെൻ പഠനത്തിൻ്റെ ഉപകാരങ്ങളും ഈ സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ ക്ലാസിൽ നിന്ന് രക്ഷിതാക്കൾക്ക് മനസ്സിലാക്കാം. 2. നമ്മുടെ മക്കളുടെ നല്ല നാളേക്കായി എങ്ങിനെ നല്ല ഒരു രക്ഷിതാവ് എന്ന നിലയിൽ നമുക്ക് അവരെ വളർത്താം എന്നും നാം അറിയാതെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ കുട്ടിയെ എങ്ങിനെയെല്ലാം ബാധിക്കുമെന്നും, നമ്മുടെ കുട്ടികളെ എങ്ങിനെ സ്മാർട്ടായി വളർത്താമെന്നുമാണ് ഇതിൽ ചർച്ച ചെയ്യുന്ന രണ്ടാമത്തെ കാര്യം.

No comments:

Post a Comment