Thursday, 11 June 2020

ഇഖ്റഅ് പാരൻ്റിംഗ് (രക്ഷിതാക്കൾക്കുള്ള ഓൺലൈൻ പരിശീലനം)


ഇഖ്റഅ് പാരൻ്റിംഗ്
IQRA' PUBLIC SCHOOL KIZHUPARAMBA

രക്ഷിതാക്കൾക്കുള്ള ഓൺലൈൻ പരിശീലനം
ജൂൺ 12 വെള്ളിയാഴ്ച്ച.

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ്.

ഇഖ്റഅ് പബ്ലിക് സ്കൂളിലെ കുരുന്നുകളുടെ രക്ഷിതാക്കളെ..
അൽഹംദു ലില്ലാഹ്, പടച്ച തമ്പുരാൻ്റെ മഹത്തായ അനുഗ്രഹം കൊണ്ട് നമ്മുടെ സ്ഥാപനം പുതിയ ഒരു അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ലോകം ഇന്ന് നേരിടുന്ന ഈ പ്രതിസന്ധി കാരണം മറ്റു സ്ഥാപനങ്ങളിലേത് പോലെ നമ്മുടെ സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെയും പഠനാരംഭം അൽപം വൈകിപ്പോയി.

ഈ അവസ്ഥ നീളുന്നതിനനുസരിച്ച് നമ്മുടെ മക്കളുടെ ഒരുപാട് സമയം നിഷ് കൃയമായി പോകുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പോസിറ്റീവായ പാഠ്യപദ്ധതികളിലൂടെയും ക്രിയാത്മകമായ രീതിയിലൂടെയും നമ്മുടെ മക്കളുടെ പഠനം തുടർന്ന് കൊണ്ട് പോകൽ നമുക്ക് അനിവാര്യമാണ്.
അതിന് വേണ്ടി ഉചിതമായ തീരുമാനങ്ങളുമായി ഇഖ്റഅ് പബ്ലിക് സ്കൂൾ മാനേജ്മെൻ്റ് മുന്നോട്ട് വന്നിട്ടുണ്ട്. അതിന് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെും പൂർണ്ണ പിന്തുണയും ആവശ്യമുണ്ട്.

കൂടാതെ, നമ്മുടെ വിദ്യാർത്ഥികളെ നല്ല നാളേക്കായ് ഒരുക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം ഓരോ രക്ഷിതാക്കൾക്കും ഉണ്ട്. സ്കൂളുകളിൽ ടീച്ചർമാർ ഒരു പരിധി വരെ വിദ്യാർത്ഥികൾക്ക് നല്ല ശിക്ഷണം നൽകി വരുന്നു. ടീച്ചർമാർ പഠിപ്പിക്കുന്നതിലുപരി ഓരോ രക്ഷിതാവിനും മക്കളുടെ കാര്യത്തിൽ കൃത്യമായ ഉത്തരവാദിത്വവും ചുമതലയും ഉണ്ട്. ഇവയെല്ലാം കൃത്യമായി പാലിക്കപ്പെടുമ്പോഴേ നമ്മുടെ മക്കൾ നല്ല രീതിയിൽ വളർന്ന് വരൂ.

എങ്ങിനെ നമ്മുടെ മക്കളെ നല്ല നിലയിൽ പരിപാലിക്കണം, ഒരു രക്ഷിതാവിൻ്റെ ഉത്തരവാദിത്വം എങ്ങിനെ നിർവഹിക്കപ്പെടണം, എങ്ങിനെ ഒരു നല്ല മാതൃക രക്ഷിതാവ് ആകണം എന്നൊക്കെ ഒരുപാട് ചോദ്യങ്ങൾ നമുക്ക് നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാകും.

അതിനെല്ലാം പരിഹാരമായി ഇൻഷാ അല്ലാഹ് ജൂൺ 12 വെള്ളയാഴ്ച്ച രക്ഷിതാക്കൾക്കായി " ഇഖ്റഅ് പാരൻ്റിംഗ് "എന്ന പേരിൽ ഒരു ഓൺലൈൻ പാരൻ്റിംഗ് ക്ലാസ് നടത്താൻ മാനേജ്മെൻ്റ് തീരുമാനിച്ചിട്ടുണ്ട്. അതിൽ തീർച്ചയായും ഓരോ രക്ഷിതാവും (ഉപ്പയും ഉമ്മയും) നിർബന്ധമായും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ ആ ക്ലാസ്സ് അടിസ്ഥാനമാക്കി ഒരു ചെറിയ അസസ്മെൻ്റ് കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ മക്കളുടെ നന്മക്കായി നിങ്ങൾ അത് പൂർത്തീകരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

എന്ന് സ്നേഹത്തോടെ
ഇഖ്റഅ് പബ്ലിക് സ്കൂൾ മാനേജ്മെൻ്റ്
📞 9072500030, 9072500031

No comments:

Post a Comment